Welcome to the Kerala Web Portal...!
കേരള വെബ് പോർട്ടലിലേക്കു ഊഷ്മള സ്വാഗതം ...!Kerala websites
Web pages and posts
Number of Kerala websites
Number of web pages and posts
Trial days…!
About this Kerala portal…
Global digital presence for each coastal village…
നമ്മുടെ ഗ്രാമം/ നഗരം /പട്ടണം , ഈ ഗ്രാമ/ സ്ഥല വെബ്സൈറ്റിലൂടെ ലോക ഡിജിറ്റൽ ഭൂപടത്തിൽ !
Blog posts, discussion forums and campaigns…
നാട്ടുവിശേഷങ്ങൾ , നാടിനെ ബാധിക്കുന്ന വിഷയങ്ങൾ , സാഹിത്യം , കല , നാടിന്റെ ചരിത്രം , തൊഴിൽ – പ്രൊഫെഷണൽ – ബിസിനെസ്സ് മേഖകൾ , പ്രകൃതി സംരക്ഷണം , തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച ബ്ലോഗുകൾ (എഴുത്തുകൾ , കുറിപ്പുകൾ , ഗവേഷണ വിവരങ്ങൾ …) , ചർച്ചാ വേദികൾ , പ്രചരണങ്ങൾ , അഭിപ്രായ സമന്വയ വോട്ടിങ് , എന്നിവയ്ക്ക് ഈ വെബ്സൈറ്റിൽ അവസരങ്ങൾ ഉണ്ടാവും !
Professional mobility through soft and digital skills…
ഈ വെബ്സൈറ്റ് നിർമ്മിതിയിലൂടെ താങ്കളും ഗ്രാമത്തിലെ മറ്റുള്ളവരും സോഫ്റ്റ് സ്കിൽസ് , ഡിജിറ്റൽ സ്കിൽസ് മേഖലകളിൽ കൂടുതൽ നിപുണർ ആയിത്തീരുന്നു !
Promoting professionalism and entrepreneurship…
ഈ ഗ്രാമ / സ്ഥല വെബ്സൈറ്റുകളിലൂടെ കൂടുതൽ പ്രൊഫെഷണൽ വൈദഗ്ധ്യം നേടാം . നമ്മുടെ നാട്ടിലെ പ്രൊഫെഷനലുകൾ സഹായിക്കും . തങ്ങളുടെ പ്രൊഫെഷൻ ഓൺലൈൻ ആക്കുവാനും മറ്റുള്ളവർക്ക് ഓൺലൈൻ ബിസിനസ്സുകൾ തുടങ്ങുവാനും ഈ വെബ്സൈറ്റുകളിലൂടെ കഴിയും .
Research and Database for planning and development
നമ്മുടെ ഗ്രാമത്തിന്റെ / പഞ്ചായത്തിന്റെ / നഗരത്തിന്റെ / പട്ടണത്തിന്റെ ആസൂത്രണത്തിനും വികസനത്തിനും ഈ വെബ്സൈറ്റിലെ വിവരങ്ങൾ ഗുണകരം ആയി മാറുന്നു !
Who is who and what is what?
നമ്മുടെ നാട്ടിലെ ആരൊക്കെ , എന്തൊക്കെ ആണ് ? അവരുടെ നേട്ടങ്ങൾ , സംഭാവനകൾ …തുടങ്ങിയവ ഈ വെബ്സൈറ്റിൽ ഉണ്ടാവും .

Organized and easy retrieval of the social media discussions and posts…
നമ്മുടെ വിലപ്പെട്ട സമയം , വൈദഗ്ധ്യം , അനുഭവ സമ്പത് ഒക്കെ ചിലവഴിച്ചു നടക്കുന്ന സാമൂഹ്യ മാദ്ധ്യമ ചർച്ചകൾ , പോസ്റ്റുകൾ , എന്നിവ ഫോണുകളിൽ നിന്നും എന്നന്നേക്കുമായി നഷ്ടമാവാതെ, ചിട്ടയോടെ ക്രമീകരിച്ചു ഈ ഗ്രാമ സൈറ്റുകളിൽ സൂക്ഷിക്കാം . അവ വേണ്ടപ്പോൾ ഉപയോഗിക്കാം . ചക്രം എപ്പോഴും കണ്ടുപിടിക്കണ്ടല്ലോ !
Institutions and Organizations…
നമ്മുടെ നാട്ടിലെ സംഘടനകൾ , സ്ഥാപനങ്ങൾ, പാർട്ടികൾ , നേതാക്കൾ , ജനപ്രതിനിധികൾ … ക്കൊക്കെ വിവിധ പേജുകൾ , സുബ്സൈറ്റുകൾ ഉണ്ടാവും .
താങ്കളുടെ പ്രിയ നാടിന്റെ പേരിൽ വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുക ! click here
ജില്ലാ അടിസ്ഥാനത്തിൽ അതാതു ജില്ലാ ലിങ്കുകളിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ levels of access അനുവദിക്കുന്നതാണ്.
തീരദേശ ഗ്രാമങ്ങൾ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ജില്ലാ അടിസ്ഥാനത്തിൽ അതാതു ജില്ലാ ലിങ്കുകളിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ levels of access അനുവദിക്കുന്നതാണ്.
ഒരാഴ്ചക്കുള്ളിൽ, രജിസ്റ്റർ ചെയ്യുന്നവരുടെ ഗ്രാമത്തിന്റെ / നാടിന്റെ വെബ് സൈറ്റ് ആദ്യഘട്ടത്തിൽ തന്നെ , അതിനടുത്ത ആഴ്ചക്കുള്ളിൽ , സ്പോന്സറിങ്, Admin ടീം അംഗങ്ങൾ , ട്രെയിനികൾ എന്നിവ തയ്യാറാകുന്ന മുറയ്ക്ക് ഓൺലൈൻ ആവും. അതാത് ഗ്രാമ / പ്രദേശങ്ങളിൽ ഉള്ളവർ തന്നെ ഉത്ഘാടനം plan ചെയ്യുക. നാട്ടിലെ പ്രമുഖ വ്യക്തികളുടെ ആശംസാ സന്ദേശങ്ങളും ചേർക്കുക . ഉത്ഘാടനം , ആശംസഹൾ തുടങ്ങിയവയുടെ വീഡിയോകൾ / ഫോട്ടോകൾ അയച്ചു തരിക. അവ ജില്ലാ – സംസ്ഥാന വെബ് പോർട്ടലുകളിൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട സൈറ്റുകൾ നവംബർ 15 – 25 ഇടയ്ക്കുള്ള ദിവസങ്ങളിൽ ആയിരിക്കും. ആ പ്രദേശങ്ങൾക്കും പ്രാരംഭ പ്ലാനിങ് ഇപ്പോൾ തന്നെ ആരംഭിക്കാവുന്നതാണ് . Register for your place’s web portal
14 Districts and 9 Coastal districts Web Portals Preview…
നമ്മുടെ നാടിനെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടെയും പുതു കാര്യങ്ങൾ , സാമൂഹ്യ ജീവിതം , തൊഴിൽ മേഖലകൾ , തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഒരു സ്ഥലത്തു , ലിങ്കുകൾ , ആൽബങ്ങൾ , രേഖകൾ , പോസ്റ്റുകൾ , ബ്ലോഗുകൾ , പേജുകൾ , വാർത്തകൾ , ഡാറ്റാബേസ് , എന്നിവകളിലൂടെ ഇവിടെ ഈ വെബ്സൈറ്റിൽ അടുക്കും ചിട്ടയോടെയും ശേഖരിച്ചു വയ്ക്കാം ; നാടിൻറെ ഒരു ഡിജിറ്റൽ ലൈബ്രറി പോലെ !


Choose your village website from these categories!
നമ്മുടെ നാടിന്റെ വെബ്സൈറ്റിനായി ചുവടെയുള്ള ഡിസൈനുകളിൽ നിന്നും തിരഞ്ഞെടുക്കുക.
കൂടുതൽ ഡിസൈനുകൾ തുടർന്നും കൂട്ടി ചേർക്കുന്നതാണ്. നമ്മുടെ ഗ്രാമ – നഗരങ്ങളിലെ വെബ് ഡിസൈനേഴ്സ് നും ഡെവലപ്പേഴ്സ് നും, ഗ്രാഫിക്സ് ഡിസൈനേഴ്സ് നും , ഫോട്ടോ – വീഡിയോ എഡിറ്റർസ് നും ഈ പോർട്ടലിൽ പ്രമോഷണൽ അവസരങ്ങൾ ഉണ്ടാവും. നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ആ വിവരങ്ങൾ കൂടി ചേർക്കുക . ട്രെയിനികൾ ആകുവാൻ ആഗ്രഹിക്കുന്നവർ അക്കാര്യവും സൂചിപ്പിക്കുക . പ്രത്യേക ഫോറത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .
നാട്ടിലെ / ഗ്രാമത്തിലെ / പഞ്ചായത്തിലെ / പട്ടണത്തിലെ ഡെവലപ്പേഴ്സ് / ഡിസൈനേഴ്സ് , image – video എഡിറ്റർസ് , തുടങ്ങിയ IT വിദഗ്ധരും IT വിദ്യാർഥികളും പ്രത്യേകമായി രജിസ്റ്റർ ചെയ്യുക . തങ്ങളുടെ വൈദഗ്ദ്ധ്യവും സമയവും സ്വന്തം നാടിനായി പ്രധാനം ചെയ്യുവാൻ മുന്നോട്ടു വരുന്നവർക്ക് തുടർന്നുള്ള അവസരങ്ങളിൽ മുൻഗണന നൽകും . sponsoring – subscription സജീവമാകുന്ന മുറയ്ക്കു അവർക്കു പ്രതിഫലവും നൽകുന്നതാണ്.
നമ്മുടെ നാടിന്റെ വെബ് സൈറ്റിൽ ഒന്നൊന്നായി ചേർക്കാവുന്ന ഭാഗങ്ങൾ , മേഖലകൾ , ഉപ മേഖലകൾ …
ചുവടെ ഉള്ള വിഷയങ്ങൾ സൂചികകൾ മാത്രം. ഓരോ പ്രദേശത്തും വ്യത്യാസം ഉണ്ടാവുക സ്വാഭാവികം. അതാത് സ്ഥലങ്ങളിൽ പ്രസക്തമായ മേഖലകൾ ലിസ്റ്റ് ചെയ്യാവുന്നതാണ്. ഓരോന്നിനും ബന്ധപ്പെട്ട ഉള്ളടക്കം , പോസ്റ്റുകൾ , ചിത്രങ്ങൾ , വീഡിയോ , ചർച്ചകൾ , വിവരങ്ങൾ , കണക്കുകൾ തുടങ്ങിയ ക്രമേണ കൂട്ടിച്ചേർക്കാവുന്നതാണ് .
കാർഷിക മേഖല
വിളകൾ , വായ്പ , വിപണനം , തുടങ്ങിയ വിവിധ ഉപ വിഭാഗങ്ങൾ ചേർക്കുക
ഗ്രാമ ജീവിതം
വിവിധ സാമൂഹ്യ വിഭാഗങ്ങൾ , സംസ്കാരം, തുടങ്ങിയ വിവിധ ഉപ വിഭാഗങ്ങൾ …
പരിസ്ഥിതി
പരിസ്ഥിതി സംഘടനകൾ , പരിസ്ഥിതി – വികസന സന്തുലിത, ഗ്രാമ തല പരിസ്ഥിതി സംരക്ഷണ പരിപാടികൾ , തുടങ്ങിയ വിഭാഗങ്ങൾ , പ്രത്യേക പേജുകൾ ..
പുതിയൊരു ഓൺലൈൻ സംരംഭം തുടങ്ങുവാൻ അവസരം !
നിലവിലെ പ്രൊഫഷൻ , സേവനങ്ങൾ , ബിസിനെസ്സ് സംരംഭം എന്നിവ ഓൺലൈൻ ആക്കുക. ഈ സൈറ്റിൽ അതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് ..
ടൂറിസം
കമ്മ്യുണിറ്റി ടൂറിസം, ഹോം സ്റ്റേ , ടുറിസവും പരമ്പരാഗത ജനതകളും , തുടങ്ങിയ വിഷയങ്ങൾ , പേജുകൾ …
ഇ - ഗ്രാമം
ഡിജിറ്റൽ ലോകത്തേക്ക് നമ്മുടെ നാടിൻറെ വാതായനം !
കേരളത്തിലെ നമ്മുടെ ഓരോ ഗ്രാമത്തിന്റെയും , പ്രദേശത്തിന്റെയും ജന്മനാടിന്റെയും അതാതു വെബ്സൈറ്റുകളിൽ ചേർക്കുവാനുള്ള സവിശേഷ വിഷയങ്ങളുടെ സൂചികകൾ ആണ് ഇവിടെ ( links disabled ). അതാതു ജില്ലകളിലെ പ്രദേശങ്ങളുടെ വെബ്സൈറ്റുകൾ തയ്യാറാകുന്ന മുറയ്ക്ക് , ഓൺലൈൻ ആകുന്ന മുറയ്ക്ക് , ജില്ലകളെയും സംസ്ഥാനത്തെയും സംബന്ധിച്ച ഈ വിഷയങ്ങളുടെ പൊതു ചിത്രം , ചർച്ചകൾ , ഡോക്യൂമെന്റഷന് , ഡിജിറ്റൽ ലൈബ്രറി , ബ്ലോഗുകൾ , albums , എന്നിവ ഇതിലും ഓൺലൈൻ open ആവും …
നാട്ടിലെ പ്രമുഖർ , പ്രതിഭകൾ
വ്യക്തികൾ , ജനപ്രതിനിധികൾ , യുവ പ്രതിഭകൾ , നാടിനു മികവുറ്റ സംഭാവന നൽകിയവർ,…
Digital Skills & Training
നാട്ടിലെ വിവിധ വിഭാഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ വൈദഗ്ദ്ധ്യം , വെബ് ഡിസൈനേഴ്സ് , ഡെവലപ്പേഴ്സ് , വീഡിയോ – ഇമേജ് എഡിറ്റർസ് രെജിസ്ട്രേഷൻ …
Social Media Documentation & Organized
നമ്മുടെ നാടിനെ സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ , ചർച്ചകൾ , ഫോട്ടോകൾ , വീഡിയോകൾ , ഇവയുടെ ചിട്ടയായ ശേഖരണം , ഡോക്യൂമെന്റേഷൻ …
Audio-Video Albums
The village web portal provides space to the community members and the option to embed or link the videos and audios associated with their respective village/place. Thus, all the scattered social media posts, blogs, vedio, audio, images, documents etc. can be stored and accessed at one place: the village web portal!






Support for the customization?
നമ്മുടെ നാടിൻറെ വെബ്സൈറ്റിന് ആവശ്യമായ മാതൃക / template ആണ് ഇത്. വെബ് ഡിസൈനിംഗ് , കോഡിങ് , cPanel , തുടങ്ങി ഡിജിറ്റൽ / IT വൈദഗ്ദ്ധ്യത്തിന്റെ ബാലപാഠം അറിയാത്ത നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് പോലും നാടിൻറെ വെബ്സൈറ്റ് നിർമ്മിക്കുവാൻ ആവും. 75 ശതമാനം കാര്യങ്ങൾ ഇപ്പോൾ തന്നെ തയ്യാർ ആണ്. നമ്മൾ ചെയ്യേണ്ടത് ഫില്ലർ ചിത്രങ്ങളും ഫില്ലർ ഉള്ളടക്കങ്ങളും മാറ്റി , നാടിനെ സംബന്ധിച്ച കാര്യങ്ങൾ ചേർക്കുക എന്നത് ആണ് . നൂറു കണക്കിന് ഗ്രാമങ്ങളുടെ അത്തരം കസ്റ്റമൈസേഷനും, മാർഗ്ഗനിർദ്ദേശങ്ങളും, പരിശീലനവും വൈദഗ്ധ്യവും വെബിനാർ വഴി ഒരേ സമയം തന്നെ നൽകുന്നതാണ്. അതായത് , ഒരേ ദിവസങ്ങളിൽ തന്നെ നിരവധി ഗ്രാമങ്ങളുടെ വെബ്സൈറ്റുകൾ രൂപപ്പെടും! രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും അഡ്മിൻ മാരെ കണ്ടെത്തി അതിനുള്ള ലോഗിൻ അധികാരം നൽകും. ഒരേ ദിവസങ്ങളിൽ ഒരുമിച്ചു വെബിനാർ മുഖേന നിർദ്ദേശങ്ങൾ നൽകുന്നതിനാൽ ഉടൻതന്നെ രജിസ്റ്റർ ചെയ്യുക. റെജിസ്ട്രേഷൻ ഫോം കൂടാതെ nammudekeralawebportal@gmail.com , admin @ nammudekerala .com , contact form എന്നിവകളും ഉപയോഗിക്കാവുന്നതാണ്. റെജിസ്ട്രേഷൻ ഫോം കൂടുതൽ അഭികാമ്യം !
Websites/ Web Portals for the villages?
കേരളത്തിനായുള്ള ഈ വെബ്പോർട്ടൽ ലാഭാധിഷ്ഠിത ബിസിനസ് അല്ല . എല്ലാ ഗ്രാമങ്ങൾക്കും , പട്ടണങ്ങൾക്കും , നഗരങ്ങൾക്കും സമഗ്രമായ ഓൺലൈൻ സാന്നിദ്ധ്യം ആണ് ലക്ഷ്യം . എന്നാൽ ഇതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി സ്പോൺസറിങ് , സംഭാവന വഴി, ആണ് കണ്ടെത്തുവാൻ ഉദ്ദേശിക്കുന്നത്. ഒപ്പം, വ്യക്തിഗത സേവനങ്ങൾക്ക് ചുമത്തുന്ന നാമ മാത്ര ഫീസും ഈ പോർട്ടലിന്റെ ചെലവുകൾക്ക് കണ്ടെത്തും . വെബ്സൈറ്റ് ബേസിക് സൈറ്റ് എന്നതിൽ നിന്നും , വിപുലമാകുന്ന മുറയ്ക്ക് , ഗ്രാമ തലത്തിൽ ഇതൊരു വെബ്പോർട്ടൽ ആകുന്ന മുറയ്ക്ക് കൂടുതൽ ചിലവേറിയ സവിശേഷ സേവനങ്ങൾ (optional ) എങ്ങനെ എത്തിയ്ക്കാം , അവയുടെ സാമ്പത്തികം എങ്ങനെ സമാഹരിയ്ക്കും എന്നിവ വരും നാളുകളിൽ അതാത് ജില്ലകളുടെ ചുമതല ഉള്ളവരുമായി കൂടിയാലോചിച്ചു രൂപം നൽകും .
Digital Skills Trainees?
നമ്മുടെ നാട്ടിലെ പൊതു പ്രവർത്തകർ, യുവജനങ്ങൾ , വിദ്യാർത്ഥികൾ , തുടങ്ങിയ കഴിയുന്നത്ര പേർക്ക് ഡിജിറ്റൽ സ്കിൽസ് , വെബ് എഡിറ്റിംഗ് , content management , വീഡിയോ – ഇമേജ് എഡിറ്റിംഗ് , തുടർ ഘട്ടങ്ങളിൽ cPanel , കോഡിങ് , App , തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുന്നതാണ്. ട്രെയിനികൾക്കു സർട്ടിഫിക്കറ്റ് നൽകും. സ്റ്റാഫുകളെ ആവശ്യമായി വരുന്ന മുറയ്ക്ക് ഈ ട്രെയിനികളിൽ നിന്നുമായിരിക്കും കണ്ടെത്തുക. കൂടാതെ , വെബ്സൈറ്റ് കസ്റ്റമൈസ് ചെയ്യുവാൻ സാദ്ധ്യമായ തോതിൽ നേരിട്ടും സഹായിക്കും. Register here…
Sponsors and the self-pages
നമ്മുടെ നാടിന്റെ ഈ വെബ്സൈറ്റ് , തുടർന്ന് ഇത് ബഹുതല സവിശേഷതകൾ ഉള്ള, വിവിധ സേവനങ്ങൾ പ്രധാനം ചെയ്യുന്ന പോർട്ടൽ ആയി മാറുന്ന, നാടിന്റെ ലോക വാതായനം ആയി മാറാവുന്ന ഈ ഉദ്യമം വിജയിപ്പിക്കുവാൻ സ്പോൺസർമാരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രത്യേക പേജുകളും ആകാവുന്നതാണ്.
Admin access and the roles
നമ്മുടെ നാടിന്റെ ഈ വെബ്സൈറ്റ് മാനേജ് ചെയ്യുവാൻ , വികസിപ്പിക്കുവാൻ , രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും നാട്ടിലെ വിവിധ വ്യക്തികൾക്ക് അഡ്മിൻ , എഡിറ്റർ , പബ്ലിഷർ തുടങ്ങി വിവിധ റോളുകൾ നിർവ്വഹിക്കുവാൻ ലോഗിൻ അധികാരം നൽകും.
New websites and online business
പരിശീലനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ പ്രൊഫെഷൻ , ഓൺലൈൻ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്കു സാദ്ധ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതാണ്.
Blog Posts
നാടുമായി ബന്ധപ്പെട്ട കുറിപ്പുകൾ , ലേഖനങ്ങൾ ( ബ്ലോഗ്സ് ) അനായാസം പോസ്റ്റ് ചെയ്യുവാൻ സൗകര്യമുണ്ടാകും . ഫ്ബി , whatsapp തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നമ്മുടെ നാടിനെ സംബന്ധിച്ച പോസ്റ്റുകൾ , ചർച്ചകൾ , വിവരങ്ങൾ , വീഡിയോ – ഓഡിയോ , ചിത്രങ്ങൾ എന്നിവ നഷ്ടമാവാതെ , ചിട്ടയായി സൂക്ഷിക്കുവാൻ ഇതിൽ സൗകര്യം ഉണ്ടാവും .